yuvajana
yuvajana

കോഴിക്കോട് : യുവജനക്ഷേമബോർഡിന് കീഴിലെ സന്നദ്ധ സേവന സേനയായ 'ടീം കേരള' യൂത്ത് ഫോഴ്‌സ് അംഗങ്ങളുടെ യൂണിഫോം വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം പി. ഗവാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിനോദൻ പൃത്തിയിൽ പദ്ധതി വിശദീകരണം നടത്തി. നിനു.കെ.എം ആശംസയർപ്പിച്ചു. ദിപു പ്രേംനാഥ് സ്വാഗതവും ടി.കെ. സുമേഷ് നന്ദിയും പറഞ്ഞു. ജില്ലയിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കേരള യൂത്ത് ഫോഴ്‌സ് ക്യാപ്റ്റൻമാർ യൂണിഫോം ഏറ്റുവാങ്ങി.