കൽപ്പറ്റ: സ്‌കൂൾ വിദ്യാർഥിനിയെ കടിച്ച തെരുവ് നായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് സ്‌കൂളിലേക്ക് പോവുകയായിരുന്ന വൈത്തിരി സ്വദേശിനിയായ വിദ്യാർഥിനിയെ തെരുവുനായ ആക്രമിച്ചത്. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.

ഈസ്റ്റർ ദിനത്തിൽ നഗരത്തിൽ 31 പേരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു. ഈ നായ മറ്റു നായകളെയും കടിച്ചിരുന്നു. തിങ്കളാഴ്ച വിദ്യാർഥിനിയെ കടിച്ച തെരുവുനായയ്ക്കും ഇതേ നായയിൽ നിന്ന് കടി കിട്ടിയതാണെന്ന സംശയമുണ്ട്. കൽപറ്റ ഗവ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർഥിനിക്ക് ആവശ്യമായ കുത്തിവയ്പുകൾ എടുത്തു.