പേരാമ്പ്ര: ചെങ്ങോടുമലയിൽ ക്വാറി മാഫിയ കൈവശം വെച്ച ഭൂമി സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന വിദഗ്ധ സമിതി ശുപാർശ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ചെങ്ങോടുമല ഖനന വിരുദ്ധ ആക്ഷൻ കൗൺസിൽ കൂട്ടാലിടയിൽ സായാഹ്ന ധർണ നടത്തി. കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. വി.വി ജിനീഷ് അദ്ധ്യക്ഷത വഹിച്ചു. ലിനീഷ് നരയംകുളം, രാധൻ മൂലാട്, വി.എം. അഷ്റഫ്, കെ.എം. നസീർ, ടി. കെ. ബാലൻ മൂലാട്, ടി.എം. കുമാരൻ, ജയരാജൻ കല്പകശ്ശേരി, കാർത്തിക. എസ്.ബാബു, സുരേഷ് ചീനിക്കൽ എന്നിവർ പ്രസംഗിച്ചു.