കോഴിക്കോട്: എൽ.ഐ.സി ഓഹരി വില്പന മേയ് 4ന് ആരംഭിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തിൽ അതിനെതിരെ എൽ.ഐ.സി ജീവനക്കാർ അന്ന് രണ്ടു മണിക്കൂർ ഇറങ്ങിപ്പോക്ക് സമരം നടത്തുമെന്ന് ഓൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു. ധനക്കമ്മി നികത്താനുള്ള സർക്കാരിന്റെ വഴിവിട്ട നീക്കത്തിന്റെ ഭാഗമായിട്ടാണ് നേരത്തെ 15 ലക്ഷം കോടി വില നിശ്ചയിച്ചിരുന്ന സ്ഥാപനത്തിന്റെ വില 6 ലക്ഷം കോടിയായി കുറച്ചത്. ഇത് എൽ.ഐ.സി യിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ തകർക്കുന്നതാണെന്നും അസോസിയേഷൻ ആരോപിച്ചു.