വടകര: തീരദേശത്തെ ജനങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തി റോഡ് നിർമ്മിക്കാൻ. ആവശൃമായ നടപടി ഉണ്ടാവണമെന്ന് പഞ്ചായത്ത് അംഗം പ്രമോദ് മാട്ടാണ്ടി ആവശൃപ്പെട്ടു. നിരവധി വീട്ടുകളും ക്ഷേത്രങ്ങളും പള്ളികളും നഷ്ടപ്പെടുന്ന രീതിയിൽ ആണ് റവന്യൂ വകുപ്പ് സർവെ നമ്പറുകൾ പ്രസിദ്ധപ്പെടുത്തിയത്. ജനങ്ങൾക്ക് നിലവിൽ വീട് വെയ്ക്കാനോ നിലവിൽ വീട് വികസിപ്പിക്കാനോ പറ്റാത്ത സ്ഥിതിയാണ്.