മുക്കം : കിടപ്പു രോഗികളെ പുറം ലോകം കാണിക്കാനും കലാപരിപാടികളിലടക്കം പങ്കാളികളാക്കി അവർക്ക് ആശ്വാസം നൽകാനും കാരശ്ശേരി പഞ്ചായത്തും ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന കിടപ്പു രോഗി സംഗമം മേയ് 9 ന് മുരിങ്ങമ്പുറായി ഉദയഗിരി ഓഡിറ്റോറിയത്തിൽ നടക്കും. ഒപ്പം ഒപ്പത്തിനൊപ്പം എന്ന പേരിൽ രാവിലെ 9 മുതൽ നടക്കുന്ന സംഗമത്തിന്റെ നടത്തിപ്പിന് സ്വാഗത സംഘം രൂപീകരിച്ചു. കൺവെൻഷൻ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി.സ്മിത ഉദ്ഘാടനം ചെയ്തു .വൈസ് പ്രസിഡന്റ് എടത്തിൽ ആമിന അദ്ധ്യക്ഷത വഹിച്ചു. എം.എ.സൗദ, സത്യൻ മുണ്ടയിൽ,ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, എ.പി. മുരളീധരൻ,എം.ടി .അഷ്‌റഫ്‌, കെ.കെ. ആലിഹസ്സൻ ,നടുക്കണ്ടി അബൂബക്കർ,എം.ടി.സെയ്ദ് ഫസൽ, കെ.കോയ , ടി. എം .ജാഫർ , പി. സാദിക്കലി, കെ.പി.വദൂദ് റഹ്‌മാൻ,ജി. അബ്ദുൽ അക്ബർ എന്നിവർ സംബന്ധിച്ചു. വി .പി . സ്മിത(ചെയർപേഴ്സൺ), കെ.കെ. ആലിഹസ്സൻ ( വർക്കിംഗ് ചെയർമാൻ),ഡോ. സജ്‌ന (കൺ.), സത്യൻ മുണ്ടയിൽ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.