മുക്കം: ജീവകാരുണ്യ പ്രവർത്തനത്തിന് കാരമൂല കൽപ്പൂരിൽ മേയ് 12 മുതൽ പ്രീമിയർ ലീഗ് ഫുട്ബാേൾ മേള നടത്തുമെന്ന് ഭാരവാഹികൾ മുക്കത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൃക്കരോഗിയെ സഹായിക്കാനാണ് കഴിഞ്ഞ വർഷം കൽപ്പൂർ വെൽഫെയർ സൊസൈററിയും ജനകീയ കൂട്ടായ്മയും ചേർന്ന് പ്രീമിയർ ലീഗ് ആരംഭിച്ചത്. താരലേലത്തിലൂടെയാണ് ടീമുകളെ കണ്ടെത്തുന്നത്. എട്ട് ക്ലബുകൾ പങ്കെടുക്കും.ചൊവ്വാഴ്ച ഒരു മണി മുതൽ കൽപ്പൂര് കെ.കെ.പി.എൽ ഓഫീസ് പരിസരത്താണ് ലേലം. നജീബ് കൽപ്പൂര്, വി.എൻ.ജംനാസ്, ഷക്കീബ് കീലത്ത്, കെ.പി.മുജ്ബ് റഹ്മാൻ, വി.എൻ.നജീബ്, മനുസലാം, റിയാസ് കുറാമ്പ്ര, അൻവർ, ജംഷാദ് എന്നിവർ പങ്കെടുത്തു.