satheesan
satheesan

കോഴിക്കോട്: ജനകീയ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. അഭിപ്രായം മാനിക്കാതെ നിർമ്മിക്കുന്ന പ്ലാന്റിനെതിരെ പ്രതിഷേധിക്കാനെത്തിയ നാട്ടുകാരെയാണ് പൊലീസ് ക്രൂരമായി മർദ്ദിച്ചത്. ജനസാന്ദ്രതയുള്ള പ്രദേശത്ത് ഇത്തരത്തിൽ മാലിന്യ പ്ലാന്റ് നിർമ്മിക്കുന്നത് നീതീകരിക്കാനാവില്ല. മകനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിച്ച മാതാവിനെ പൊലീസ് ചവിട്ടി വീഴ്ത്തുകയാണുണ്ടായത്. പൊലീസിന്റെ കാല് ജനകീയ പ്രക്ഷോഭങ്ങൾക്ക് നേരെ ഉയരുന്നത് വർദ്ധിക്കുന്നുണ്ടെന്നും മലിനജല പ്ലാന്റിനേതിരെയുള്ള പ്രതിഷേധത്തിന് പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പ്ലാന്റിനെതിരെയുള്ള സമരത്തെ ക്രൂരമായി അടിച്ചമർത്തുകയാണോ വേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ചോദിച്ചു. പാവപ്പെട്ടവനു മേൽ കുതിരകയറാനാണ് പൊലീസിനെ ഉപയോഗിക്കുന്നത്. കെ. പ്രവീൺകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.കെ. എബ്രഹാം, പി.എം. നിയാസ്, സത്യൻ കടിയങ്ങാട്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു