പേരാമ്പ്ര: ആവള മാനവ കലാവേദി മേയ് 10 ന് ആവളയിൽ ഏകദിന വോളീബാൾ മേള സംഘടിപ്പിക്കുന്നു. മാനവ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏകദിന വോളി മേളയിൽ ജില്ല സംസ്ഥാന താരങ്ങൾ അണിനിരക്കുന്ന ഫൈറ്റേഴ്സ് മൂലാട് ബ്രദേഴ്സ് കലാസമിതി ആവള വോളിബ്രദേഴ്സ് കുട്ടോത്ത് ഫജർ യൂത്ത് ക്ലബ് ആവള എന്നീ ടീമുകൾ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ആവള കുട്ടോത്തെ പഴയ കാല കളിക്കാരെ ആദരിക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി കൺവീനർ വിജയൻ ആവള അറിയിച്ചു.