വടകര: 850 ലധികം വരുന്ന ജീവൻരക്ഷാ മരുന്നുകൾക്കും ആൻജിയൊപ്ലാസ്റ്റി സർജറി ഉൾപ്പെടെയുള്ള ഓപ്പറേഷൻ ഉപകരണങ്ങൾക്കും ഭീമമായി വിലവർധിപ്പിക്കുവാനുള്ള കേന്ദ്ര തീരുമാനം പിൻവലിക്കണമെന്ന് നീതി മെഡിക്കൽ സ്റ്റാഫ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ മെഹമൂദ് മൂടാടി ഉദ്ഘാടനം ചെയ്തു, ടി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു, പി ടി അനിൽകുമാർ കുന്നമംഗലം, ജിൻസ്, ഷിനിൽ, സബിത, ഹൈമാവതി, എന്നിവർ പ്രസംഗിച്ചു. വിനീഷ് എ.വി (പ്രസിഡന്റ്) ഉനൈസ് (സെക്രട്ടറി), ജിൻസ് (ട്രഷറർ) എന്നിവരുൾപ്പെട്ട 18 അംഗ ജില്ലാ കമ്മറ്റിയെയും കൺവെൻഷൻ തെരഞ്ഞെടുത്തു.