gas
gas

കോഴിക്കോട് : അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രങ്ങൾക്കെതിരെ 1955 ലെ അവശ്യസാധന നിയമപ്രകാരവും 2000ലെ എൽ.പി.ജി (റഗുലേഷൻ ഒഫ് സപ്ലെ ആന്റ് ഡിസ്ട്രിബ്യൂഷൻ) ഓർഡർ പ്രകാരവും പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കും. ഗാർഹികാവശ്യത്തിനുള്ള പാചകവാതകം ഹോട്ടലുകളിലും വാഹനങ്ങളിലും മറ്റും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതും ഗാർഹിക പാചകവാതകം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളിലേക്ക് മാറ്റി നിറയ്ക്കുന്നതും സുരക്ഷിതമല്ലാത്ത രീതിയിൽ പാചകവാതകം കൈകാര്യം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവൃത്തികൾ ശ്രദ്ധയിൽപെട്ടാൽ സപ്ലൈ ഓഫീസുകളിൽ നേരിട്ടോ ഫോൺ മുഖേനയോ വിവരം നൽകണം.