train
train

വടകര : മുക്കാളി ,നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനുകളിൽ മേയ് ആറു മുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് സതേൺ റെയിൽവേ ഉത്തരവിറക്കി. കണ്ണൂർ - കോയമ്പത്തൂർ(16607) , മംഗലാപുരം -കോയമ്പത്തൂർ(16324) ,കണ്ണൂർ - ഷൊർണൂർ (മെമു) (06024 ) കോയമ്പത്തൂർ - കണ്ണൂർ(16608) , കോയമ്പത്തൂർ-മംഗലാപുരം (16323) , ഷൊർണൂർ-കണ്ണൂർ മെമു(06023) എന്നീ ആറ് ട്രെയിനുകൾക്കാണ് സ്റ്റോപ്പ് അനുവദിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് യൂസേഴ്സ് ഫോറം റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ. കൃഷ്ണദാസിന് നിവേദനം നൽകിയിരുന്നു . തുടർന്നാണ് നടപടി.