കോഴിക്കോട് : ജൽജീവൻ മിഷന്റെ ഭാഗമായി ഗ്രാമീണ വീടുകളിലെ കിണറുകളിൽ നിന്ന് ജലമെടുത്ത് നടത്തുന്ന പ്രാഥമിക പരിശോധന തികച്ചും സൗജന്യമാണെന്ന് ജല അതോറിറ്റി അറിയിച്ചു. എന്നാൽ, മലാപ്പറമ്പിലെ ജില്ലാ ജല ഗുണനിലവാര പരിശോധനാ ലാബിൽ നടത്തുന്ന വിശദ പരിശോധനയ്ക്ക് 850 രൂപ ഫീസടയ്ക്കണം. ജൽ ജീവൻ മിഷന്റെ ഭാഗമായി ജല സാമ്പിളുകൾ എടുക്കുന്നുണ്ടെങ്കിലും വീടുകളിൽ നിന്ന് പണം വാങ്ങി ജലം ശേഖരിക്കാൻ ആരെയും ഏർപ്പെടുത്തിയിട്ടില്ലെന്ന് ക്വാളിറ്റി കൺട്രോൾ ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 0495 2964751