കോഴിക്കോട്: മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മധുശങ്കർ മീനാക്ഷിയുടെ ചിത്രപ്രദർശനം മേയ് ഒന്നുമുതൽ നാലു വരെ ലളിതകലാ അക്കാഡമി ആർട് ഗാലറിയിൽ നടക്കും. രാവിലെ 11 മുതൽ വൈകീട്ട് ഏഴുവരെയാണ് പ്രദർശനം. ആനുകാലിക-സാമൂഹിക പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന 'മത്സ്യന്യായ' ഡിജിറ്റൽ പെയിന്റിംഗ് പ്രദർശനം ചിത്രകാരന്മാരായ പോൾ കല്ലാനോട്, സുനിൽ അശോകപുരം, മുരളി നാഗപ്പുഴ, കെ.സതീഷ്, കെ.സി.മഹേഷ്, റോയ് കാരാത്ര എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ചിത്രങ്ങൾ വിറ്റുകിട്ടുന്ന തുക കോഴിക്കോട് മെഡിക്കൽ കോളേജിലെ പാലിയേറ്റീവിന് നൽകുമെന്ന് മധുശങ്കർ മീനാക്ഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.