വടകര : ചോമ്പാല ഹാർബറിലേക്കുള്ള പ്രധാന റോഡിന്റെ ചെറിയദൂരം പുനർനിർമാണം തുടങ്ങി ഒൻപതു മാസമായിട്ടും
ഏങ്ങുമെത്താതിൽ പ്രതിഷേധിച്ച് സമരം നടത്തി. സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂണിയൻ, ഓട്ടോത്തൊഴിലാളി യൂണിയൻ, സി.പി.എം. ലോക്കൽ കമ്മിറ്റി സംയുക്തമായാണ് സമരത്തിന് നേതൃത്വം നൽകിയത്. റോഡ് അടച്ചിട്ട് പണി നടക്കുന്നതിനാൽ പഴയ ഇടുങ്ങിയ റോഡിലൂടെയുള്ള യാത്ര ക്ളേഷകരമാണ്.
80 ലക്ഷംരൂപ ചെലവിൽ കോസ്റ്റൽ ഏരിയ ഡിപ്പാർട്ട്മെന്റ് ഫണ്ട് ഉപയോഗിച്ച് കാസർകോടുള്ള കരാറുകാരനാണ് പണി ഏറ്റെടുത്ത് നടത്തുന്നത്. സമരം സി.പി.എം. ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം പി. ശ്രീധരൻ ഉദ്ഘാടനംചെയ്തു. എം.പി. ബാബു, രവീന്ദ്രൻ മഠത്തിൽ, പി.പി. അജിത, വി.പി. സുനീഷ് എന്നിവർ പ്രസംഗിച്ചു.