bjp
ബി.ജെ.പി

കോഴിക്കോട്: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ബി.ജെ.പി ജില്ലാ നേതൃ പഠനശിബിരം പയ്യോളി സർഗാലയയിൽ (ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്) ഇന്ന് ആരംഭിക്കും. രാവിലെ 10 മണിക്ക് ബി.ജെ.പി സംസ്ഥാന മുൻ പ്രസിഡന്റ് സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്യും. മേയ് 2ന് വൈകീട്ട് സമാപന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്യും. പതിനേഴ് വിഷയങ്ങളിൽ പ്രമുഖർ ക്ലാസെടുക്കും. മണ്ഡലം പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ മറ്റ് ഭാരവാഹികൾ ഉൾപ്പെടെ 200 പ്രതിനിധികൾ ശിബിരത്തിൽ പങ്കെടുക്കും.