ramsan
റം​സാ​നി​ലെ​ ​അ​വ​സാ​ന​ ​വെ​ള്ളി​യാ​ഴ്ച​യാ​യ​ ​ഇ​ന്ന​ലെ​ ​കോ​ഴി​ക്കോ​ട് ​മ​ർ​ക്ക​സ് ​പ​ള്ളി​യി​ൽ​ ​ജു​മാ​ ​ന​മ​സ്കാ​ര​ത്തി​നെ​ത്തി​യ​ ​വി​ശ്വാ​സി​ക​ൾ. ഫോട്ടോ : രോ​ഹി​ത്ത് ​ത​യ്യിൽ

കോഴിക്കോട്: പുണ്യ റംസാനിലെ അവസാന വെള്ളിയാഴ്ചയിൽ പള്ളികൾ വിശ്വാസികളെ കൊണ്ട് നിറഞ്ഞു. നഗരത്തിലെ മിക്ക പള്ളികളിലും പ്രാർത്ഥന പുറത്തേക്ക് നീണ്ടു. കൊവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം പള്ളികളിൽ ഇത്രയും തിരക്കനുഭവപ്പെട്ടത് ഇന്നലെയാണ്. ജുമുഅ ബാങ്ക് വിളിക്കു മുമ്പേ തന്നെ വിശ്വാസികൾ നിസ്കാരത്തിന് സ്ഥാനം പിടിച്ചിരുന്നു. മഹാമാരി അയഞ്ഞെങ്കിലും പരീക്ഷണങ്ങളുടെ കാലത്ത് വിശ്വാസം മുറുകെപ്പിടിച്ച് മുന്നേറാൻ ഇമാമുമാർ വിശ്വാസികളെ ഓർമിപ്പിച്ചു. നോമ്പ് കാലത്തെ കഠിന വ്രതത്തിന്റെയും പ്രാർത്ഥനയുടെയും വിലയിരുത്തലുകൾ റംസാൻ അവസാനിക്കുന്ന നാളുകളിൽ ഉണ്ടാവണം. പുണ്യമാസം വിട പറയുമ്പോൾ വ്രതകാലത്ത് നേടിയെടുത്ത നൻമകൾ വിട പറയുന്ന സ്ഥിതി വരരുത്. റംസാനിൽ വളർത്തിയെടുത്ത സത്കർമങ്ങൾ സ്ഥിരമായി മുന്നോട്ട് കൊണ്ടുപോവാനായാൽ വ്യക്തികൾക്കും അതുവഴി സമൂഹത്തിനും മാറ്റങ്ങൾ തീർക്കാമെന്നും ഇമാമുമാർ ഉണർത്തി.