കോഴിക്കോട്: പങ്കാളിത്ത പെൻഷൻ പുനപരിശോധന സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒരുവർഷമായിട്ടും യാതൊരു നടപടിയും എടുക്കാത്തതിൽ പ്രതിഷേധിച്ച് സ്റ്റേറ്റ് എൻ.പി.എസ് എംപ്ളോയീസ് കളക്ടീവ് കേരള കോഴിക്കോട് ജില്ലാ കമ്മറ്റി ഉണർത്തു സമരം നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ.ബിജീഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഐ.കെ.ഷജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.എ.അബ്ദുൾ ലത്തീഫ്, സംസ്ഥാന കമ്മിറ്റിയംഗം ഇ.വി.വിജേഷ് , ജില്ലാ ട്രഷറർ കെ.പ്രജിത്ത് കുമാർ, ബി.കെ.കൗസല്യ, ഷൈല ചാക്കോ, പി.കെ.റഹീസ് , മനോജ് ജോസഫ്, കെ.കെ.പൊന്നുമണി എന്നിവർ പ്രസംഗിച്ചു.