പേരാമ്പ്ര:ചങ്ങരോത്ത് പഞ്ചായത്തിൽ ജൽജീവൻമിഷൻ ജല ഗുണനിലവാര പരിശോധനാ പരിശീലനങ്ങൾക്ക് തുടക്കമായി.വാർഡ് മെമ്പർ കെ.വി അശോകൻ ഉദ്ഘാടനം ചെയ്തു.അബ്ദുള്ള സൽമാൻ അദ്ധ്യക്ഷത വഹിച്ചു. എൻ.പി ജാനു,എൻ.പി,സത്യവതി , അനിത,എച്ച്ഐ, പ്രമീള എന്നിവർ പ്രസംഗിച്ചു. ജല അതോറിറ്റി ക്യാളിറ്റി മാനേജർ പി.വിനോദ് കുമാർ , പെരുവണ്ണാമുഴി ക്വാളിറ്റി മാനേജർ അഞ്ജലി എന്നിവർ ക്ലാസ് നയിച്ചു.