പേരാമ്പ്ര:മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ മഞ്ഞക്കുളം -ചേർക്കടവത്ത് തോട് തൊഴിലുറപ്പു തൊഴിലാളികളുടെയും ജനകീയ പങ്കാളിത്തത്തോടെയും ശുചീകരിച്ചു. മേലടി ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ വി.പി ബിജു സ്വാഗതം പറഞ്ഞു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ മഞ്ഞക്കുളം നാരായണൻ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കലുർ ,അഷിത നടുക്കാട്ടിൽ, പി. പ്രകാശൻ, സറീന ഒളോറ എന്നിവർ പ്രസംഗിച്ചു.
എ.സന്ദീപ്, രതീഷ്, വിപിൻദാസ്, റാഫി, സതീശൻ, രാകേഷ്, രൻസി രശ്മി, അശ്വനി, സുശേഷണൻ, റീജ, ലത, ഇന്ദിര, ടി.കെ.ചന്ദ്രബാബു, കെ.എം.സത്യേന്ദ്രൻ ,സുരേഷ് ഓടയിൽ, അഷറഫ് കാരണത്തിൽ, ടി.കെ.ശശിധരൻ, കൂനിയത്ത് നാരായണൻ കിടാവ്, എ.എം.കുഞ്ഞികൃഷ്ണൻ തുടങ്ങിയ വർ പങ്കാളികളായി.