kali

മുണ്ടക്കയം. ചെലവും വരവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ക്ഷീരകർഷകർക്ക് ഇരുട്ടടിയായി കാലിത്തീറ്റ വില വർദ്ധന. സർക്കാർ സ്ഥാപനങ്ങളും സ്വകാര്യകമ്പനിയും വീണ്ടും കാലിത്തീറ്റയ്ക്ക് വില വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിന് ആനുപാതികമായി പാലിന് വില ലഭിക്കാത്തതിന്റെ വിഷമത്തിലാണ് ക്ഷീരകർഷകർ. 50 കി​ലോ ചാ​ക്കി​ന് 1380 രൂ​പ​യാ​ണ് കാലിത്തീറ്റ വി​ല.

പി​ണ്ണാ​ക്കി​നും വൈ​ക്കോ​ലി​നും കാ​ലി​ത്തീ​റ്റ​യ്ക്കും വി​ല വ​ർ​ദ്ധി​ച്ച​തോ​ടെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് ഉ​യ​ർ​ന്നെ​ന്ന് ക്ഷീ​ര​ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കടുത്ത വേനലിൽ പാ​ലു​ത്പാ​ദ​ന​വും കു​റ​ഞ്ഞു. പ​രു​ത്തി​പ്പി​ണ്ണാ​ക്ക്, ക​ട​ല​പ്പി​ണ്ണാ​ക്ക് എ​ന്നി​വ​യ്ക്കും വി​ല വ​ർ​ദ്ധി​ച്ചു. അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​ക്കു​ന്ന വൈ​ക്കോ​ൽ​ക്കെ​ട്ടി​ന് 180 രൂ​പ​യാ​യി​രു​ന്ന​ത് 200 - 250 രൂ​പ​യാണിപ്പോൾ. ക​ന​ത്ത വേ​ന​ലി​ൽ പ​ച്ച​പ്പു​ല്ല് ക​രി​ഞ്ഞു​ണ​ങ്ങി​യ നി​ല​യി​ലാ​ണ്. പു​ര​യി​ട​ങ്ങ​ളി​ൽ​നി​ന്നും വ​ൻ​കി​ട റ​ബ​ർ തോ​ട്ട​ങ്ങ​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ ​നി​ന്നു​മാ​ണ് ക​ർ​ഷ​ക​ർ തീ​റ്റ​പ്പു​ല്ല് ശേ​ഖ​രി​ച്ചി​രു​ന്ന​ത്. ജ​ല​സേ​ച​ന സൗ​ക​ര്യ​മു​ള്ള നാ​മ​മാ​ത്ര​മാ​യ ക​ർ​ഷ​ക​ർ​ക്ക് മാ​ത്ര​മാ​ണ് തീ​റ്റ​പ്പു​ല്ല് ന​ന​ച്ച് ശേ​ഖ​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന​ത്. ഒ​ന്നി​ൽ കൂ​ടു​ത​ൽ ദി​വ​സ​ങ്ങ​ളി​ലേ​ക്ക് പു​ല്ല് ശേ​ഖ​രി​ച്ചു​വ​ച്ചാ​ൽ ഉ​ണ​ങ്ങി​പ്പോ​കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

പിന്നിൽ ഇന്ധന വില വർദ്ധനയും.

ഇന്ധന വില വർദ്ധനയും തീറ്റയ്ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനയുമാണ് കാലിത്തീറ്റ വില കൂടാൻ കാരണമെന്നാണ് സ്വകാര്യ കമ്പനികൾ പറയുന്നത്. അസംസ്‌കൃത വസ്തുക്കൾ പ്രധാനമായും വടക്ക്, കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തുന്നത്. കേന്ദ്ര സർക്കാരിന്റെ കന്നുകാലി വളർത്തൽ പദ്ധതി വഴി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്ഷീര കർഷകരുടെ എണ്ണം കൂടിയതോടെ കാലിത്തീറ്റയ്ക്ക് ഡിമാൻഡും വർദ്ധിച്ചു.


ക്ഷീരകർഷകർ കൂടി.

കൊവിഡിന് ശേഷം ജില്ലയിൽ ക്ഷീരകർഷകരുടെ എണ്ണം ഇരട്ടിയോളമായി. വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ട് വന്നവർ വരെ പശുവളർത്തലിലേയ്ക്ക് തിരിഞ്ഞു.

ക്ഷീരകർഷകനായ രാജശേഖരൻ ദുരിതം വിവരിക്കുന്നു.

പുലർച്ചെ മുതൽ രാത്രി വരെ ഒരാളുടെ അദ്ധ്വാനമാണ് കന്നുകാലി വളർത്തൽ. തീറ്റപ്പുല്ലിന്റെ ലഭ്യതക്കുറവ് മൂലം കൂടുതൽ പാൽ കിട്ടാൻ കാലിത്തീറ്റ കൊടുക്കണം. പാൽവില കൂട്ടിയാൽ മാത്രമേ പിടിച്ചു നിൽക്കാനാവൂ.