
കോട്ടയം. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സൗദാമിനി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ, പി സുഗതൻ, ജോൺ വി.ജോസഫ്, വി.വൈ.പ്രസാദ് എന്നിവർ പ്രസംഗിച്ചു. വിവിധ മണ്ഡലം കമ്മറ്റികളിൽ നിന്നായി പി.വി.കുട്ടൻ, ടി.പി.ഗോപി, പി.കെ.പണിക്കൻ, പി.കെ കുട്ടപ്പൻ, വിജയൻ, ടി.ബി.ബിജു, ജി.ജയകുമാർ, പി.കെ.ഗോപി, കെ.ടി.അനിൽ കുമാർ, എബ്രഹാം എന്നിവർ ചർച്ചകളിൽ പങ്കെടുത്തു. കർഷക തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച് കുടിശിക തീർത്ത് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.കെ.എം.യു.പ്രക്ഷോഭത്തിലാണ്