nadaka-yathra

വൈക്കം. ശാസ്ത്ര സാഹിത്യ പരിഷത്ത് 'ഏകലോകം ഏക ആരോഗ്യം' എന്ന പേരിൽ നടത്തുന്ന നാടകയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കത്ത് നടത്തി. വൈക്കം കായലോര ബീച്ചിൽ പരിഷത്ത് സംസ്ഥാന കമ്മ​റ്റിയംഗം ഡോ.ബി.ഇക്ബാൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ടി.മൃദുല, പരിഷത്ത് വൈസ് പ്രസിഡന്റ് ജോജി കൂട്ടുമ്മേൽ, എം.ടി.ബാബുരാജ്, ടി.ജി.ബാബു, അംബരീഷ് ജി.വാസു, നമിത, സൽബി ശിവദാസ്, കൺവീനർമാരായ വി.വി.പ്രമോദ്, ആർ.പ്രദീപ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാനത്തുടനീളം പതിനായിരം ശാസ്ത്ര ക്ലാസുകളും 3 കലാജാഥകളുമാണ് സംഘടിപ്പിക്കുന്നത്. സമ്മേളനത്തിനുശേഷം നാടകയാത്രയുടെ ആദ്യ അവതരണവുമുണ്ടായി.