ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയന്റെ നേതൃത്വത്തിൽ യൂണിയന്റെ പരിധിയിലുള്ള ശാഖകളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം നാളെ ഉച്ചയ്ക്ക് 2ന് ആനന്ദാശ്രമം ഓഡിറ്റോറിയത്തിൽ നടക്കും. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഏകാത്മകം മെഗാ മോഹിനിയാട്ടത്തിലൂടെ ഗിന്നസ് റെക്കോർഡിന് അർഹരായ കലാപ്രതിഭകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ചടങ്ങിൽ നടക്കും. സമ്മേളനം സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. യോഗം വനിതാസംഘം സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥ് ഏകാത്മകം സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ വിശിഷ്ട വൃക്തികളെ ആദരിക്കും. കുറിച്ചി അദ്വൈതാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ മുഖ്യപ്രസംഗം നടത്തും. നിയുക്ത ബോർഡ് മെമ്പർ സജീവ് പൂവത്ത് ആശംസ പറയും. യൂണിയൻ സെക്രട്ടറി സരേഷ് പരമേശ്വരൻ സ്വാഗതവും യോഗം ഡയറക്ടർ ബോർഡ് അംഗം എൻ.നടേശൻ നന്ദിയും പറയും. പി.ഡി മനോഹരൻ, പാത്താമുട്ടം രഘു, അമലു ശ്രീരംഗ്, സീതാലക്ഷ്മി, അലീന ഷെറിൻ ഫിലിപ്പ്, ഗംഗാദേവി എന്നിവരെ ചടങ്ങിൽ ആദരിക്കും. യൂണിയൻ കൗൺസിലർമാരായ സാലിച്ചൻ, പി.ബി രാജീവ്, അജയകുമാർ, പി.എൻ പ്രതാപൻ, സുഭാഷ്,യൂത്ത്മൂവ്‌മെന്റ് യൂണിയൻ ഭാരവാഹികളായ അജിത്ത് മോഹൻ, രമേശ് കോച്ചേരി, അനിൽ കണ്ണാടി, വനിതാം സംഘം യൂണിയൻ ഭാരവാഹികളായ ശോഭാ ജയചന്ദ്രൻ, രാജമ്മ ടീച്ചർ, ലളിതമ്മ, വൈദിക യോഗം യൂണിയൻ ഭാരവാഹികളായ ഷിബു ശാന്തി, ജിനിൽ, ശാന്തി, വിനീഷ് ശാന്തി, സൈബർ സേന ഭാരവാഹി സരുൺ ചേകവർ തുടങ്ങിയവർ പങ്കെടുക്കും.