
കോട്ടയം. ഗവൺമെന്റ് കോൺട്രാക്ടേഴ്സ് ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 5ന് തിരുവനന്തപുരം ഹോട്ടൽ പ്രശാന്തിൽ അവകാശ പ്രഖ്യാപന സമ്മേളനം നടത്തും. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് വി.കെ.സി.മമ്മദ് കോയയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം അഡ്വ.മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോൺട്രാക്ടഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റും ഏകോപന സമിതി കൺവീനറുമായ വർഗീസ് കണ്ണമ്പള്ളി അവകാശരേഖ അവതരിപ്പിക്കും. ബിൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ നജീബ് മണ്ണേൽ, ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര, ഏകോപന സമിതി വർക്കിംഗ് ചെയർമാൻ കെ.ജെ.വർഗീസ്, പോൾ ടി. മാത്യു. ആർ. രാധാകൃഷ്ണൻ, പി.വി.കൃഷ്ണൻ എന്നിവർ പ്രസംഗിക്കും.