
കോട്ടയം. ലീവ് സറണ്ടർ തുടർച്ചയായി മൂന്നാം വർഷവും മരവിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ച സർക്കാർ നെറികേടാണ് കാണിക്കുന്നതെന്ന് കേരള എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിസന്റ് തോമസ് ഹെർബിറ്റ് പറഞ്ഞു. ലീവ് സറണ്ടർ നിഷേധിച്ച് സർക്കാർ ഉത്തരവിറക്കിയതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ജില്ലാ ട്രഷറിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി രഞ്ജു കെ. മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി സോജോ തോമസ് പ്രസംഗിച്ചു.