class

കോട്ടയം. കോട്ടയം പബ്ലിക് ലൈബ്രറിയുടെ കീഴിൽ കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ 5 മുതൽ 16 വയസു വരെയുള്ള കുട്ടികൾക്കായി അവധിക്കാല ക്ലാസുകൾ ഏപ്രിൽ 4ന് ആരംഭിക്കും. പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ ഉദ്ഘാടനം ചെയ്യും. ഡോ.ഷൈനി ആന്റണി (സുംബാ ഡാൻസ് ), അജി എബ്രഹാം (കരാട്ടേ) എന്നിവർ ഡമോൺസ്ടേഷൻ നടത്തും. മലയാള അക്ഷരമാലാ കളരി പഠനം , സുംബാ ഡാൻസ്, യോഗാ ക്ലാസ്, സ്പോക്കൺ ഇംഗ്ലീഷ് ,സ്പോക്കൺ ഹിന്ദി തുടങ്ങിയ ക്ലാസുകൾക്ക് പുറമേ നൃത്ത സംഗീത വാദ്യ കലകളിൽ പരിശീലനം നൽകും. ഫോൺ: 0481- 2583004, 85 47 13 85 64