കോട്ടയം: ശ്രീനാരായണ ധർമ്മ മീമാംസാപരിഷത്തും കോട്ടയം മണ്ഡലം വാർഷികവും 3ന് വൈകുന്നേരം മൂന്നിന് ചിങ്ങവനം ഗോമതിക്കവലയ്ക്ക് സമീപം ഡോ.ബീന സുരേഷിന്റെ ഭവനത്തിൽ നടക്കും. ജി.ഡി.പി.എസ് കേന്ദ്ര ഉപദേശക സമിതി ചെയർമാൻ കുറിച്ചി സദൻ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് കെ.എൻ ബാബു അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈതവിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ആർ.സലിംകുമാർ, ബാബുരാജ് വട്ടോടി, അനിരുദ്ധൻ മുട്ടുംമ്പുറം, സുകുമാരൻ വാകത്താനം എന്നിവർ പങ്കെടുക്കും. മണ്ഡലം സെക്രട്ടറി കെ.ജി കൃഷ്ണൻകുട്ടി സ്വാഗതവും മണ്ഡലം ജോയിന്റ് സെക്രട്ടറി വി.വി ബിജുവാസ് നന്ദിയും പറയും.