വൈക്കം:ശ്രീനാരായണഗുരു കണ്ണാടിയിൽ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓങ്കരേശ്വരം ക്ഷേത്രത്തിലെ ഗുരദേവപ്രതിഷ്ഠ, ഉപദേവതാ പ്രതിഷ്ഠ എന്നിവയുടെ പ്രതിഷ്ഠാ വാർഷികാഘോഷം നടത്തി. രാവിലെ ക്ഷേത്ര മണ്ഡപത്തിൽ ഗണപതിഹോമം, ഗുരുപൂജ കലശപൂജ,ബ്രഹ്മകലശം പൂജ എന്നിവ നടത്തി. ക്ഷേത്ര മേൽശാന്തിമാരായ വിഷ്ണു ശാന്തി, ശരത് ശാന്തി എന്നിവർ മുഖ്യകാർമ്മികരായി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബ്രഹ്മകലശം എഴുന്നള്ളിപ്പ് ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ചു. ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ് പ്ലാത്താനത്ത്, വൈസ് പ്രസിഡന്റ് രമേശ് പി ദാസ്, സെക്രട്ടറി കെ. വി പ്രസന്നൻ, ട്രഷറർ കെ .വി പ്രകാശൻ, ജോയിൻ സെക്രട്ടറി സാജു കോപ്പുഴ, നടരാജൻ, എൻ ശശീന്ദ്രൻ, പ്രസന്ന, ഷാജി, ദിനമണി, ജി ശശി, സന്തോഷ്, സുകലാൽ, ബിജു, പവനൻ, തിരമേനി , കെ.എസ് പ്രീജു, സജീവ്, ക്ഷേത്ര ആചാര്യ തങ്കമ്മ മോഹനൻ എന്നിവർ നേതൃത്വം നൽകി.

ചിത്രവിവരണം

ഉല്ലല ഓങ്കരേശ്വരം ക്ഷേത്രം പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടത്തിയ ബ്രഹ്മകലശം എഴുന്നള്ളിപ്പ് ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കുന്നു