പരിയാരം: പുഞ്ചാൽ കുടുംബാംഗം കാട്ടുമറ്റത്തിൽ കെ.വി എബ്രഹാമിന്റെ ഭാര്യ അന്നമ്മ എബ്രാഹം (കുഞ്ഞാമ്മ,88) നിര്യാതയായി. പുലിക്കുട്ടിശേരി കൈതപ്പാടം കുടുംബാംഗമാണ്. മക്കൾ: കെ.എ വർഗീസ്, കെ.എ എബ്രാഹം (മുംബയ്), അന്നമ്മ തോമസ്, തോമസ് എബ്രാഹം, കെ.എ ജോൺ, പരേതനായ കെ.എ മാത്യു. മരുമക്കൾ: മറിയാമ്മ (കൊക്കൂറയിൽ), ജെനു എബ്രാഹം (മുംബയ്), തോമസ് കുമരകം, ഷീബാ തോമസ് (കല്ലാശേരിപറമ്പിൽ), ഏലിയാമ്മ ജോൺ (വെട്ടികുന്നേൽ). സംസ്‌കാരം ഇന്ന് രാവിലെ 10ന് മീനടം സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.