ചീരംകുളം: ചീരംകുളം ഗവ.യു.പി സ്‌കൂളിന്റെ 60 -ാമത് സ്‌കൂൾ വാർഷികാഘോഷവും രക്ഷാകർത്തൃസമ്മേളനവും 4ന് രാവിലെ 10ന് നടക്കും. പൊതുസമ്മേളനം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് സാജൻ പി.കുറിയാക്കോസ് അദ്ധ്യക്ഷത വഹിക്കും. മീനടം പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം മുഖ്യസന്ദേശം നൽകും. സ്റ്റാഫ് സെക്രട്ടറി എം.ബി സുഷമ റിപ്പോർട്ട് അവതരിപ്പിക്കും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ പി.എം സ്‌കറിയ പ്രതിഭകളെ ആദരിക്കും. ചീരംകുളം അറ്റ് 60 ആഘോഷപരിപാടികളുടെ പ്രഖ്യാപനം വാർഡ് മെമ്പർ റെജീന പ്രവീൺ നിർവഹിക്കും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധു വിശ്വൻ പ്രൊഫിഷ്യൻസി പ്രൈസ് വിതരണം ചെയ്യും. സാബു പുതുപ്പറമ്പിൽ, കെ.എം ഫിലിപ്പ്, സതീഷ് വർക്കി, എസ്.ഡി സുജാകുമാരി, സി.എസ് ബിനോയ്, എൻ.കെ ഋഷിരാജൻ, കെ.വി ആലീസ്, അഡ്വ.സി.ഐ ഈശോ, രാജീവ് വടശ്ശേരി, എൻ.സാംകുമാർ, എസ്.ജയശ്രീ, എം.എസ് നിവേദിത തുടങ്ങിയവർ പങ്കെടുക്കും. പ്രധാനദ്ധ്യാപകൻ എം.സി സ്‌കറിയ സ്വാഗതവും ജനറൽ കൺവീനർ വി.കെ ശ്രീആനന്ദ് നന്ദിയും പറയും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ.