കാഞ്ഞിരം: എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ ആർ.ശങ്കർ മെമ്മോറിയൽ ബിൽഡിംഗിന്റെ നിർമ്മാണോദ്ഘാടനം 4ന് വൈകുന്നേരം 3.30ന് ശാഖാ ഹാളിൽ നടക്കും. സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർമ്മാണോദ്ഘാടനം നിർവഹിക്കും. ശാഖാ പ്രസിഡന്റ് എ.കെ മോഹനൻ അടിവാക്കൽ അദ്ധ്യക്ഷത വഹിക്കും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, യൂണിയൻ സെക്രട്ടറി ആർ.രാജീവ്, ജില്ല പഞ്ചായത്ത് മെമ്പർ കെ.വി ബിന്ദു, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ.മേനോൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എം ബിന്നു, യൂണിയൻ കൗൺസിലർ സജീഷ് കുമാർ മണലേൽ, മെമ്പർ കെ.എ സുമേഷ് കുമാർ, യൂണിയൻ കമ്മറ്റി അംഗം ജയേഷ് കോതാടി, പ്രിൻസിപ്പൽ പി.എസ് ലിൻസി, എച്ച്.എം പി.ഗീത എന്നിവർ പങ്കെടുക്കും. ശാഖാ സെക്രട്ടറി കെ.ജി സുരേന്ദ്രൻ കൊച്ചുപുരയ്ക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ടി.കെ ജയരാജ് തമ്പിത്തറ നന്ദിയും പറയും.