പാലാ: ഒറ്റ മഴയിൽ പാലാ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനു മുമ്പിൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രക്കാരെ വലയ്ക്കുന്നു. പാലാ-തൊടുപുഴ ഹൈവേയിലാണ് ചെറിയ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സഞ്ചരിക്കാൻ കഴിയാത്ത വിധം വെള്ളക്കെട്ട് രൂപപ്പെടുന്നത്. കാറും ജിപ്പും കഷ്ടിച്ചാണ് കടന്നുപോകുന്നത്. പല വാഹനങ്ങളും കെ.എസ്.ആർ.ടി.സി ടെർമിനൽ വഴിയാണ് കടന്നുപോയത്. ഓടയ്ക്ക് മതിയായ വീതിയില്ലാത്തതാണ് പ്രശ്‌നമെന്ന് നാട്ടുകാർ പറഞ്ഞു.