ചങ്ങനാശേരി: വാഴപ്പള്ളി കൽകുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 7ന് ചാന്താട്ടം, 8ന് ഹിഡുംബൻ പൂജ, 9.30 മുതൽ ഊരുചുറ്റ്, രാത്രി 9ന് കാവടിവിളക്ക് വാഴപ്പള്ളി ശ്രീകുമാരിപുരം ക്ഷേത്രത്തിൽ നിന്ന്. 4ന് രാവിലെ 7ന് ചാന്താട്ടം, 10വരെ നെൽപ്പറ സമർപ്പണം, 8.30ന് കാവടി, കരകം നിറയ്ക്കൽ, വാഴപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ. 10ന് കാവടിയാട്ടം, ഭദ്രകാളി നൃത്തം, 1.30ന് അഭിഷേകം 1.45ന് ദീപാരാധന, നടയടയ്ക്കൽ, രണ്ടിന് പ്രസാദവിതരണം, വൈകിട്ട് 7ന് ചിറപ്പ്, 7.30ന് കളമെഴുത്തും പാട്ടും. 12 വർഷത്തിലൊരിക്കൽ നടത്തുന്ന മുടിയെടുപ്പ് മഹോത്സവം കൊവിഡ് മാനദണ്ഡം പൂർണമായി മാറാത്ത സാഹചര്യത്തിൽ 2023 ഏപ്രിലിലേക്ക് മാറ്റി വച്ചതായി ക്ഷേത്രം ഭാരവാഹികളായ കെ.ആർ ഗോപാലകൃഷ്ണൻ, ആർ. ബാലകൃഷ്ണപിള്ള എന്നിവർ അറിയിച്ചു.