തുരുത്തി: തൂപ്രം പാടശേഖരത്തിലെ പുഞ്ചക്കൃഷിയുടെ കൊയ്ത്ത് ഉത്സവം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. പാടശേഖര പ്രസിഡന്റ് പൊന്നപ്പൻ ഇടശേരിൽ, സെക്രട്ടറി ജോസുകുട്ടി വേള്ളേക്കളം, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സോഫി ലാലിച്ചൻ, ശശികുമാർ എസ്., ലാലിമ്മ റ്റോമി, കൃഷി ഓഫീസർ ലക്ഷ്മി, കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഫോട്ടോ: തൂപ്രം പാടശേഖരത്തിലെ കൊയ്ത്ത് ഉത്സവം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ നിർവഹിക്കുന്നു