കോട്ടയം: പുതിയ മദ്യനയം പുനഃപരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ ജില്ല സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച് ഷാജി പത്തനംതിട്ട ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ബി അമീൻഷാ അദ്ധ്യക്ഷത വഹിച്ചു.
നന്തിയോട് ബഷീർ, വി.ഓ അബുസാലി, തമ്പിക്കുട്ടി പാറത്തോട്, ടിപ്പു മൗലാനാ, ടി സി ഷാജി, എൻ.എ ഹബീബ്, സമീർ മൗലാനാ, സുബിൻ മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.