പെരുംന്തുരുത്ത്: എസ്.എൻ.ഡി.പി യോഗം 881ാം നമ്പർ പെരുംന്തുരുത്ത് ശാഖയുടെ 73,74, 75 സംയുക്ത വാർഷിക പൊതുയോഗം ഇന്ന് 2.30ന് നടക്കും. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ. ഡി. പ്രസാദ് ആരിശേരി യോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അദ്ധ്യക്ഷത വഹിക്കും. യോഗം കൗൺസിലർ സി.എം ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ് കിഷോർകുമാർ , യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, ശാഖ പ്രസിഡന്റ് പി.ഡി ശശിധരൻ, സെക്രട്ടറി ടി.ജി സന്തോഷ്‌കുമാർ എന്നിവർ പ്രസംഗിക്കും.