കോട്ടയം: പെട്രോളിയം ഉൽപ്പന്നങ്ങളുടെയും മറ്റ് അവശ്യ വസ്തുക്കളുടെയും വില വർദ്ധനയിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സായാഹ്ന ധർണ നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് എൻ.പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ. ഫിലിപ്പ് കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, ആർ.സി നായർ, സി.ടി. സുകുമാരൻനായർ, വേണുഗോപാലൻ നായർ, ടി.സി അൻസാരി, ഷാഹുൽഹമീദ്, മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു