കൊഴുവനാൽ: കൊഴുവനാൽ ലയൺസ് ക്ലബിന്റേയും കൊഴുവനാൽ വൈഎംസിഎയുടേയും കെഴുവംകുളം പബ്ലിക് ലൈബ്രറിയുടേയും പാലാ ബ്ലഡ് ഫോറത്തിന്റേയും ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ നേതൃത്വത്തിൽ എക്‌സിക്യൂട്ടീവ് ഹെൽത്ത് ചെക്കപ്പും പോസ്റ്റ് കൊവിഡ് ടെസ്റ്റും ഇന്ന് കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഹൈസ്‌കൂൾ ഹാളിലും കെഴുവംകുളം പബ്ലിക് ലൈബ്രറി ഹാളിലും നടത്തും.. മറ്റ് ലാബുകളിലും ആശുപത്രികളിലും വളരെ ചിലവേറിയ ടെസ്റ്റുകളാണ് 900 രൂപയ്ക്ക് ക്യാമ്പിൽ ചെയ്തു നൽകുന്നത്. ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 9ന് കൊഴുവനാൽ ഹൈസ്‌കൂൾ ഹാളിൽ മാണി സി കാപ്പൻ എം.എൽ.എ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾരാജ് അദ്ധ്യക്ഷത വഹിക്കും. കൊഴുവനാൽ പള്ളി വികാരി ഫാ.ജോർജ് വെട്ടുകല്ലേൽ അനുഗ്രഹ പ്രഭാഷണവും ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസ് മുഖ്യപ്രഭാഷണവും നടത്തും.