കുമരകം: പന്നിക്കോട് ശ്രീപാർവതിപുരം ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് തുടക്കമായി. ഇന്ന് വൈകിട്ട് 6ന് അശ്വതി വിളക്ക് രാത്രി 10 മുതൽ കൊല്ലം നാട്ടുമൊഴി അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ. നാളെ 10.30ന് കുംഭകുട ഘോഷയാത്ര, തുടർന്ന് മഹാപ്രസാദമൂട്ട്. രാത്രി 7ന് പാട്ടമ്പലത്തിൽ നിന്നും ദേശതാലപ്പൊലി ഘോഷയാത്ര, 7.30 മുതൽ ഭജൻസ്. ക്ഷേത്ര ഉത്സവ ചടങ്ങുകൾക്ക് ഗോപാലൻ തന്ത്രിയും മേൽശാന്തി ദീപു നാരായണൻ ശാന്തിയും ക്ഷേത്ര ശാന്തി കൃഷ്ണകുമാർ ശാന്തിയും മുഖ്യകാർമ്മികത്വം വഹിക്കും.