കോട്ടയം: ഭാരതത്തിലെ പ്രഥമ ജോർജിയൻ തീർത്ഥാടനകേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 28 മുതൽ മെയ് 7 വരെ നടക്കും. കൊടിയേറ്റ് 28ന് നടക്കും. മെയ് 1ന് വൈകുന്നേരം 4ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് സ്വീകരണം. പൊതുസമ്മേളനത്തിൽ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്‌കാരം ചലച്ചിത്ര പിന്നണി ഗായിക കെ.എസ്.ചിത്രയ്ക്ക് സമർപ്പിക്കും. സഭാമേലദ്ധ്യക്ഷന്മാർ, കേന്ദ്ര സംസ്ഥാന മന്ത്രിമാർ, സാംസ്‌കാരിക നായകർ തുടങ്ങിയവർ പങ്കെടുക്കും. മെയ് 1, 2, 3, 4 തീയതികളിൽ വൈകുന്നേരം 6ന് പുതുപ്പള്ളി കൺവൻഷൻ. മെയ് 5ന് തീർത്ഥാടന സംഗമവും വിവിധ കുരിശടികളിൽ നിന്നും പള്ളിയിലേക്കുള്ള പ്രദക്ഷിണവും. മെയ് 6ന് അഞ്ചിന്മേൽ കുർബാന, പൊന്നിൻ കുരിശ് ദർശനത്തിന് പ്രധാന ത്രോണോസിൽ സ്ഥാപിക്കും. 2ന് വിറകിടീൽ ചടങ്ങ്. 4ന് പന്തിരുനാഴി. പ്രദക്ഷിണം. മെയ് 7ന് പുലർച്ചെ 1ന് വെച്ചൂട്ട് നേർച്ച സദ്യക്കുള്ള അരിയിടീൽ. രാവിലെ 5നും 8നും വി.കുർബാന. ഉച്ചയ്ക്ക് 2ന് ഇരവിനല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം. 4ന് അപ്പവും കോഴിയിറച്ചിയും നേർച്ച. മെയ് 19ന് കൊടിയിറക്ക്.