ഏറ്റുമാനൂർ: പാലക്കാട് കുറുമ്പാച്ചിമലയിൽ ഒറ്റപ്പെട്ടുപോയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്താൻ നേതൃത്വം നൽകുകയും മഹാപ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും ചെയ്ത ഏറ്റുമാനൂർ സ്വദേശി ലെഫ്.കേണൽ ഹേമന്ത് രാജിനെ ഏറ്റുമാനൂർ പൗരാവലിയുടെ നേതൃത്വത്തിൽ
ആദരിച്ചു. സഹ.രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ യോഗം ഉദ്ഘാടനം ചെയ്തു. മന്ത്രി ഹേമന്തിനെ പൊന്നാടയണിയിച്ചു. നഗരസഭ ചെയർപേഴ്‌സൺ ലൗലി ജോർജ് പടികര അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോർപ്പറേഷൻ ചെയർപേഴ്‌സൺ ലതിക സുഭാഷ്, മാന്നാനം കെ ഇ സ്‌കൂൾ പ്രിൻസിപ്പാൾ ജെയിംസ് മുല്ലശ്ശേരി, ഏറ്റുമാനൂരപ്പൻ കോളേജ് പ്രിൻസിപ്പാൾ ഹേമന്ത് കുമാർ, മുനിസിപ്പൽ കൗൺസിലർ രശ്മി ശ്യാം, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വർക്കി ജോയി, മുൻ മുനിസിപ്പൽ ചെയർമാൻ ജോർജ്ജ് പുല്ലാട്ട്, ഡി.സി.എച്ച് വൈസ് പ്രസിഡന്റ് കെ എൻ വേണുഗോപാൽ, നീണ്ടൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബാബു ജോർജ്, എസ് എം എസ് എം വായനശാല പ്രസിഡന്റ് ജി പ്രകാശ്, മഹാദേവ ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ.എൻ ശ്രീകുമാർ ,ഏറ്റുമാനൂർ ആശുപത്രി വികസന സമിതിയംഗം പി കെ സുരേഷ്, ഏറ്റുമാനൂർ ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എൻ പി തോമസ് എന്നിവർ സംസാരിച്ചു. പൗരസമിതി കൺവീനർ ഇ എസ് ബിജു സ്വാഗതം പറഞ്ഞു.