പുതുപ്പള്ളിപ്പടവ്: എസ്.എൻ.ഡി.പി യോഗം 2901-ാം നമ്പർ പുതുപ്പള്ളിപ്പടവ് ശാഖ ഗുരുദേവ ക്ഷേത്രത്തിൽ 17-ാമത് പ്രതിഷ്ഠാവാർഷികം 17ന് നടക്കും. രാവിലെ 5ന് പ്രഭാതഭേരി, 5.30ന് നിർമ്മാല്യദർശനം, 7ന് മഹാഗണപതിഹോമം, 8.30ന് ക്ഷേത്രം തന്ത്രി വിക്രമൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, 10.30ന് പഞ്ചകലശം, ഇളനീർ തീർത്ഥാടനം, 11.30ന് കലശാഭിഷേകം, 1ന് മഹാപ്രസാദമൂട്ട് എന്നിവ നടക്കും.