മറ്റക്കര: എസ്.എൻ.ഡി.പി യോഗം 42ാം നമ്പർ മറ്റക്കര ശാഖയിലെ 27ാമത് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠാ വാർഷികം 5,6 തീയതികളിൽ നടക്കും. 5ന് വൈകുന്നേരം 5ന് കൊടിക്കൂറയും വഹിച്ചുള്ള ഘോഷയാത്ര വെള്ളിയേപ്പള്ളിൽ (വാവക്കുഴി) കുടുംബവീട്ടിൽ നിന്നും പുറപ്പെട്ട് മുക്കട, മഞ്ഞാമറ്റം, കരിമ്പാനി, തച്ചിലങ്ങാട്, ചുവന്നപ്ലാവ്, നെല്ലിക്കുന്ന്, പാദുവാ, കൊങ്ങാണ്ടൂർ, പുല്ലുവേലി, നല്ലമ്മക്കുഴി, ആലുംമൂട് വഴി മണലിൽ എത്തിച്ചേരും. വിളക്കുമാടം സുനിൽ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ദീപാരാധന. 7.05ന് കൊടിയേറ്റ്. അനുമോദ്‌നം, ഭജൻസ്. 6ന് രാവിലെ 5.30ന് മഹാഗണപതിഹോമം, 7ന് ശാന്തിഹവനം, 8ന് ഗുരുദേവകൃതികളുടെ പാരായണം, 9ന് സർവൈശ്വര്യപൂജ, 10.30ന് പ്രഭാഷണം, 12.30ന് ഗുരുപൂജ സമർപ്പണം, 1 മുതൽ പ്രസാദമൂട്ട്, 5.45ന് പ്രഭാഷണം, 6ന് ദേശതാലപ്പൊലിഘോഷയാത്ര, ദീപാരാധന, കുട്ടികളുടെ കലാപരിപാടികൾ, 8.30ന് കൊടിയിറക്ക്.