കുമരകം: വടക്കുംകര ദേവീക്ഷേത്രത്തിൽ മീനപ്പൂര ഉത്സവം 9 മുതൽ 13 വരെ നടക്കും. എല്ലാ ദിവസവും പതിവ് ക്ഷേത്രചടങ്ങുകൾ. രാവിലെ 6ന് ഗണപതിഹോമം, 9.30ന് ബിംബശുദ്ധി, വൈകിട്ട് 6.45ന് ദീപാരാധന, തുടർന്ന് ക്ഷേത്രം തന്ത്രി എം.എൻ ഗോപാലൻ തന്ത്രിയുടെയും മേൽശാന്തി ബിജു ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 9ന് താലപ്പൊലി ഘോഷയാത്ര. 10ന് രാവിലെ 8ന് പന്തീരടിപൂജ, വൈകിട്ട് 6.45ന് ചുറ്റുവിളക്ക്, 9ന് താലപ്പൊലി ഘോഷയാത്ര. 11ന് രാവിലെ 10.30ന് ഉച്ചപൂജ, 9ന് താലപ്പൊലി ഘോഷയാത്ര. 12ന് രാവിലെ 9.30ന് കലശപൂജ, ശ്രീഭൂതബലി, 9ന് താലപ്പൊലിഘോഷയാത്ര. 13ന് രാവിലെ 7ന് ഭാഗവതപാരായണം, 8ന് പന്തീരടിപൂജ, 10.30ന് ഉച്ചപ്പൂജ, വൈകുന്നേരം 3ന് കാഴ്ചശ്രീബലി, 6ന് ആറാട്ട് പുറപ്പാട്, 8ന് ആറാട്ട്, 8.30ന് ആറാട്ട് എതിരേൽപ്പ്, വിശേഷാൽ കതിനാവെടി വഴിപാട്, കൊടിയിറക്ക്, ആറാട്ടു സദ്യ.