പാലാ: ക്ഷേത്രങ്ങളിൽ ഇന്ന് മീനഭരണി ഉത്സവം നടക്കും.

കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് രാവിലെ 8ന് സോപാന സംഗീതം, 9ന് കുംഭകുട അമ്മൻകുട ഘോഷയാത്രയും അഭിഷേകവും, 12ന് തിരുവാഭരണം ചാർത്തിയുള്ള ഉച്ചപൂജ, വൈകിട്ട് 6ന് താലപ്പൊലി, 6.30ന് ഭരതനാട്യം, രാത്രി 10 മുതൽ ഗരുഡൻ തൂക്കം എന്നിവ നടക്കും.

കിഴതടിയൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ ഇന്ന് രാവിലെ 6 ന് എണ്ണക്കുടം അഭിഷേകം, ഗണപതിഹവനം, വിശേഷാൽ പൂജകൾ, 8ന് തൃക്കയിൽ ക്ഷേത്രത്തിലേക്ക് കുംഭകുടം എഴുന്നെള്ളത്ത്, 9.30ന് പാറപ്പള്ളി ഗരുഢത്ത് ക്ഷേത്രത്തിൽ നിന്നും കുംഭകുടം എഴുന്നള്ളത്ത് പുറപ്പെടും. 10ന് തൃക്കയിൽ ക്ഷേത്രത്തിൽ നിന്നും കുംഭകുടം എഴുന്നള്ളിപ്പ്, 12ന് കുംഭകുടം ഘോഷയാത്രയ്ക്ക് സ്വീകരണം, തുടർപ്പ് പ്രസാദഊട്ട്. വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, അത്താഴപുജ എന്നിവ നടക്കും.

ഐങ്കൊമ്പ് പാറേക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഇന്ന് രാവിലെ രാവിലെ 7.30ന് പൊങ്കാല, 9ന് പൊങ്കാല സമർപ്പണം, ക്ഷേത്രത്തിൽ കലംകരിക്കൽ വഴിപാടും ഭരണിപൂജയും. 9.30ന് ശ്രീബലി എഴുന്നള്ളത്ത്, 12.30ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 4ന് ആറാട്ടുബലി, ആറാട്ടെഴുന്നള്ളത്ത്, കടവിൽ പന്തീരടി പൂജ, രാത്രി 7.30ന് ആറാട്ടിന് സ്വീകരണം, 8.30ന് ആറാട്ടുകഞ്ഞി പ്രസാദവിതരണം, 10ന് കൊടിയിറക്ക്, കലശപൂജ, ശ്രീഭൂതബലി, 10.30ന് തെയ്യം എന്നിവ നടക്കും.