പാലാ: 'ഓം നമശിവായ ' മന്ത്രങ്ങൾ നിറഞ്ഞ് ശുഭമുഹൂർത്തത്തിൽ കടപ്പാട്ടൂർ മഹാദേവക്ഷേത്രോത്സവത്തിന് കൊടിയേറി. തന്ത്രി പറമ്പൂരില്ലത്ത് നാരായണൻ നീലകണ്ഠൻ ഭട്ടതിരിപ്പാട്, മേൽശാന്തി അരുൺ ദാമോദരൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. കടപ്പാട്ടൂർ ദേവസ്വം ഭാരവാഹികളായ സി.പി. ചന്ദ്രൻ നായർ, എസ്.ഡി. സുരേന്ദ്രൻ നായർ, സാജൻ ജി. ഇടച്ചേരിൽ, ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. കൊടിയേറ്റ് ഉത്സവത്തിൽ പങ്കെടുക്കാൻ ജോസ് കെ. മാണി എം.പിയും എത്തിയിരുന്നു. ഇന്ന് രാവിലെ 10ന് ഉത്സവബലി, തുടർന്ന് നാരായണീയ പാരായണം, വൈകിട്ട് 5.30ന് കാഴ്ചശ്രീബലി, രാത്രി 7ന് തൃപ്പൂണിത്തുറ ജയറാമും സംഘവും അവതരിപ്പിക്കുന്ന സാമ്പ്രദായിക ഭജൻസ്, 9ന് കൊടിക്കീഴിൽവിളക്ക് എന്നിവ നടക്കും.