മേമ്മുറി: എസ്.എൻ.ഡി.പി യോഗം 2486ാം നമ്പർ മേമ്മുറി ശാഖാ ഗുരുദേവ ക്ഷേത്രത്തിൽ 7ന് നടക്കുന്ന വിഗ്രഹ പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള

പഞ്ചലോഹ വിഗ്രഹരഥ ഘോഷയത്ര ഭക്തിനിർഭരമായി. വിവിധയിടങ്ങളിൽ രഥ ഘോഷയാത്രക്ക് കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കടുത്തുരുത്തി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്ര പുറപ്പെട്ടു. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി പ്രസാദ് ആരിശേരി, യോഗം ബോർഡ് മെമ്പർ ടി.സി. ബൈജു, യൂണിയൻ കൗൺസിലർ ജയൻ പ്രസാദ് മേമ്മുറി, കടുത്തുരുത്തി ശാഖ പ്രസിഡന്റ് ഏ.പി. വിജയപ്പൻ ആരിശേരി, സെക്രട്ടറി എൻ.കെ മോഹൻദാസ് നെടിയകാല, ഗ്രാമപഞ്ചായത്തംഗം ശാന്തമ്മ രമേശ് എന്നിവർ സന്നിഹിതരായിരുന്നു.
പഞ്ചലോഹവിഗ്രഹ രഥ ഘോഷയാത്രയ്ക്ക് മേമ്മുറി ശാഖാ ഭാരവാഹികളായ ആർ.ജയരാജ്, എച്ച്.ജയകുമാർ, രവീന്ദ്രൻ കുറ്റിപ്പറിച്ചതിൽ, രാജേന്ദ്രപ്രസാദ്, ക്ഷേത്രം മേൽശാന്തി പുഷ്പാഗദൻ, വനിതസംഘം ഭാരവാഹികളായ ബിന്ദു ബിജു, ഷൈലജ സാജു, യൂത്തുമൂവ്‌മെന്റ് ഭാരവാഹികളായ പ്രവീൺ പ്രകാശ്, കണ്ണൻ പി.എസ് എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ: ഗുരുദേവ പഞ്ചലോഹ വിഗ്രഹ ഘോഷയാത്ര കടുത്തുരുത്തി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടപ്പോൾ. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി പ്രസാദ് ആരിശ്ശേരി, യോഗം ബോർഡ് മെമ്പർ ടി.സി ബൈജു, മേമ്മുറി ശാഖാ ഭാരവാഹികളായ ജയരാജ്.ആർ, ജയകുമാർ എച്ച്, രവീന്ദ്രൻ എന്നിവർ സമീപം.