പാലാ: പാതിവഴിയിൽ പണികൾ മുടങ്ങി കിടക്കുന്ന ഉള്ളനാട് കൊടുമ്പിടി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കുമെന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അനുവദിച്ച പത്ത്‌ലക്ഷം രൂപ ഉപയോഗിച്ച് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ നായ്ക്കാന കാഞ്ഞിരമറ്റം വേഴാങ്ങാനം റോഡിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ആനന്ദ് ചെറുവള്ളി, ലാലി സണ്ണി, പഞ്ചായത്ത് മെമ്പർമാരായ ജോസുകുട്ടി അമ്പലമറ്റം ,സുധ ഷാജി, ബിജു എൻ.എം, ദേവസ്യാച്ചൻ കുന്നക്കാട്, ജോണി വടക്കേ മുളഞ്ഞനാൽ, മാർട്ടിൻ കവിയിൽ, ഔസേപ്പച്ചൻ വാളിപ്ലാക്കൽ, ഷാജിമോൻ വാഴക്കാട്,ദേവസ്യാച്ചൻ തെക്കേക്കരോട്ട് ,സണ്ണി തോണി കുഴി ,ജിമ്മി ചന്ദ്രൻകുന്നേൽ, തോമസുകുട്ടി വരിക്കയിൽ, ടോമി പൊട്ടൻപറമ്പിൽ , ഔസേപ്പച്ചൻ കുന്നുംപുറം, സക്കറിയാസ് ഐപ്പൻ പറമ്പിൽ കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.