
മുണ്ടക്കയം. റൂം ഫോർ റിവർ പദ്ധതി പ്രകാരം പുല്ലകയാറിൽ അടിഞ്ഞുകിടക്കുന്ന ചെളിയും മണലും വാരിയെടുത്ത് വൃത്തിയാക്കുന്ന പുല്ലകയാർ പുനർജനി പദ്ധതിയ്ക്ക് തുടക്കം. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം ചെയ്തു. കൊക്കയാർ പഞ്ചായത്ത് പ്രസിഡന്റ് പ്രിയാ മോഹൻ അദ്ധ്യക്ഷയായി. കുട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി എസ് സജിമോൻ, ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അജിതാ രതീഷ്, പി എം നൗഷാദ്, കെ എൽ ദാനിയേൽ, അഞ്ജലി ജേക്കബ്, പി കെ സണ്ണി, നാസർ കടവുകര, ശശിധരൻ എന്നിവർ പങ്കെടുത്തു.